വടക്കാഞ്ചേരി: അകമലയിൽ നിയന്ത്രണംവിട്ട കാറിടിച്ച് കാൽനടയാത്രികക്ക് ദാരുണാന്ത്യം. അകമല സ്വദേശിനി ചെമ്പത്ത് വളപ്പിൽ വീട്ടിൽ കൃഷ്ണന്റെ ഭാര്യ ലീല (55) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. കാർ ഇരുചക്ര വാഹനത്തിലിടിച്ചശേഷം കാൽനടയാത്രകാരിയായ ലീലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ തോന്നൂർക്കര സ്വദേശികളായ ചേലക്കാട്ട് വീട്ടിൽ ജയകൃഷ്ണൻ (19), മാതാവ് ജലജ (42) എന്നിവർക്കുംസാരമായി പരിക്കേറ്റിട്ടുണ്ട്.
തിരുവില്വാമല സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ കാർ. അപകടം നടന്ന ഉടനെ ലീലയെ നാട്ടുകാർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജയകൃഷ്ണനെയും ജലജയേയും ആക്ട്സ് പ്രവർത്തകർ ഉടൻതന്നെ ജില്ലാആശുപത്രിയിലെത്തിച്ചു. ഹൈവേ പോലീസും വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു.